
തമന്ന ഭാട്ടിയയുമായി താൻ എങ്ങനെ ഡേറ്റിംഗ് ആരംഭിച്ചെന്ന് വെളിപ്പെടുത്തി നടൻ വിജയ് വർമ്മ. ലവ് സ്റ്റോറീസിൽ ശരിക്കും കാമദേവന്റെ റോളായിരുന്നു. പക്ഷേ ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത് ഷൂട്ടിംഗിനിടയിലല്ല. ഷൂട്ടിംഗിനു ശേഷം ഞങ്ങൾ ഒരു റാപ്പ് പാർട്ടി നടത്തണമെന്ന് തീരുമാനിച്ചു. പക്ഷേ പാർട്ടിക്ക് എത്തിയത് നാലുപേർ മാത്രം. അന്ന് എനിക്ക് നിങ്ങളോട് ഡേറ്റിംഗ് നടത്താൻ താത്‌പര്യമുണ്ടെന്ന് പറഞ്ഞു. അതിനുശേഷം ആദ്യ ഡേറ്റിംഗ് സംഭവിക്കാൻ എനിക്ക് 20 - 25 ദിവസമെടുത്തു. വിജയ് വർമ്മ പറഞ്ഞു. അടുത്തിടെ ഉൾ ജലൂൽ ഇഷ്‌കിന്റെ റാപ്പ് പാർട്ടിയിൽ തമന്നയും വിജയ്‌യും ഒന്നിച്ച് എത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് വിജയ് വർമ്മയും തമന്നയും ഡേറ്റിംഗ് ആരംഭിച്ചത്. നെറ്റ് ഫ്ളിക്സ് ആന്തോളജി ചിത്രമായ ലസ്‌റ്റ് സ്റ്റോറീസ് 2 വിലെ സുജോയ് ഘോഷിന്റെ സെക്സ് വിത്ത് ദ എക്സ് എന്ന ഷോർട്ട്‌ഫിലിമിന്റെ ചിത്രീകരണത്തിനിടെയാണ് അവരുടെ ഓഫ് സ്‌ക്രീൻ പ്രണയം പൂവണിഞ്ഞത്.