
നെയ്യാറ്റിൻകര: സ്വാതന്ത്ര്യ സമരത്തിന് ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും നിർണ്ണായകമായി മാറിയെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. ഗാന്ധിമിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദണ്ഡിയാത്രയുടെയും ഉപ്പുസത്യഗ്രഹത്തിന്റെയും തൊണ്ണൂറ്റിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്‌മരണ പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ ബി.ജയചന്ദ്രൻ നായർക്ക് സ്വാമി സാന്ദ്രാനന്ദ കൈമാറി. കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രചന വേലപ്പൻ നായർ. നേതാക്കളായ ഇലിപ്പോടുകോണം വിജയൻ, ബിനു മരുതത്തൂർ. തിരുമംഗലം സന്തോഷ്, ജി.ജെ.കൃഷ്ണകുമാർ, കെ.കെ.ശ്രീകുമാർ, ശ്രീകല ടീച്ചർ, എസ്.കെ. അരുൺ. അസ്ഹർ പാച്ചല്ലൂർ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, എസ്.ഗിരിജകുമാരി, നഗരസഭ കൗൺസിലർമാരായ കെ.കെ.ഷിബു, കൂട്ടപ്പന മഹേഷ്, എ.ബി.സജു, മഞ്ചത്തല സുരേഷ് എന്നിവർ സംസാരിച്ചു. വഴുതൂർ സുദേവൻ, വഴിമുക്ക് അനസ്, വിശ്വനാഥൻ, തണൽ വേദി ഉണ്ണികൃഷ്ണൻ , അക്ബർ ബ്രഹ്‌മശ്രീ. വിവേകാനന്ദൻ എന്നിവർ നേതൃത്വം നൽകി.