ചിറയിൻകീഴ്: വിളക്കിന്റെ 199-ാമത് പ്രതിമാസ സാഹിത്യ സാംസ്കാരിക കൂട്ടായ്മയിൽ ഉണ്ണി.ആർ രചിച്ച ‘അഭിജ്ഞാനം’ എന്ന കഥ ചർച്ച ചെയ്തു.നോവലിസ്റ്റ് ഉദയകുമാർ അവതരണപ്രഭാഷണം നടത്തി.കരവാരം രാമചന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ സുജിത് സുലോവ്,കെ.രാജചന്ദ്രൻ,അഡ്വ.എ.ബാബു,തുളസി വെൺകുളം,സി.എസ്.ചന്ദ്രബാബു,സജീവ് മോഹൻ,ശാർക്കര കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.സ്വന്തം രചനകൾ അവതരിപ്പിക്കുന്ന നാട്ടരങ്ങിൽ വിജയൻ പുരവൂർ കഥ അവതരിപ്പിച്ചു.