നെയ്യാറ്റിൻകര:രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) അതിയ ന്നൂർ പഞ്ചായത്ത് കൺവെൻഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ.കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ശ്രീകുമാർ,ടി.സദാനന്ദൻ,പോങ്ങിൽ മണി,എൻ.ശാന്തകുമാരി, കെ.അംബുജാക്ഷി,മാങ്കാല ചന്ദ്രൻ,കൊടങ്ങാവിള അനിൽകുമാർ,പറക്കാര ശോഭനം, ജി.എസ്.വിനോദ്,ഋഷി ഭാസ്കരൻ,എസ്.ആർ.സുജകുമാർ,സ്റ്റീഫൻ കൊടങ്ങാവിള തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.നെല്ലിമൂട് മേഖല കൺവീനറായി ടി.സദാനന്ദനേയും അതിയന്നൂർ മേഖല കൺവീനറായി കൊടങ്ങാവിള അനിൽ കുമാറിനെയും തിരഞ്ഞെടുത്തു.