
നെയ്യാറ്റിൻകര: അമ്മൻനഗർ റസിഡന്റ്സ് അസോസിയേഷനും നെയ്യാറ്റിൻകര റോട്ടറി ക്ലബും സംയുക്തമായി നിംസ് ആശുപത്രിയുടെ സഹായത്തോടെ നെയ്യാറ്റിൻകര അമ്മൻനഗറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജനറൽ മെഡിസിൻ,നേത്രരോഗ,ദന്ത രോഗ വിഭാഗം എന്നിവയിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തപരിശോധന,പ്രഷർ പരിശോധന,ഇ.സി.ജി എന്നിവ സൗജന്യമായി നൽകി. അമ്മൻനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ,റോട്ടറിക്ലബ് നെയ്യാറ്റിൻകര അസിസ്റ്റന്റ് ഗവർണർ ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
ക്യാപ്ഷൻ: അമ്മൻനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു