നെയ്യാറ്റിൻകര: ഡോ.ആർ.എൽ.വി.രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ പരിഹിസിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്ത സത്യഭാമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കേരളസാംബവ സഭ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.സംസ്ഥാന പ്രസിഡന്റ് അനിൽക്കുട്ടൻ രാജാജി,ജനറൽ സെക്രട്ടറി ഡി.ആർ.വിനോദ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കൊപ്പം ഷാജി,കെ.ബിജോയ്,ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.