കിളിമാനൂർ:മടവൂർ ഗവ.എൽ.പി എസിലെ നൂറ്റി അൻപത്തിയഞ്ചാം വാർഷിക ആഘോഷവും യാത്രയപ്പ് സമ്മേളനവും ഇന്നും നാളെയും നടക്കും.ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സദസും യാത്രയയപ്പ് സമ്മേളനവും സമ്മാന വിതരണവും എ.എ.റഹിം എം.പി നിർവഹിക്കും.മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷത വഹിക്കും.പി.ടി.എ പ്രസിഡന്റ് സജിത് സ്വാഗതം പറയും.ഹെഡ്മാസ്റ്റർ എസ്.അശോകൻ റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ,വൈസ് പ്രസിഡന്റ് റസിയ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജു ദേവ്,രവീന്ദ്രൻ ഉണ്ണിത്താൻ,എസ്. ചന്ദ്രലേഖ തുടങ്ങിയവർ പങ്കെടുക്കും.നാളെ രാവിലെ 10 മുതൽ പ്രീ-പ്രൈമറി കലാവിരുന്ന്,വൈകിട്ട് 4 മുതൽ സമ്മാനദാനം,6 മുതൽ കളിവണ്ടി.