
ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ അതീവ ഗ്ളാമറസ് വീഡിയോ പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ.
വീഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ശ്രീലക്ഷ്മിക്ക് നേരെയും കമന്റ് ബോക്സിൽ അധിക്ഷേപ വാക്കുകൾ നിറയുകയാണ്. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി ആരാധ്യദേവി എന്ന് പേര് മാറ്റിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്. ആരാധ്യ നായികയാവുന്ന സാരി എന്ന ചിത്രം ആഘോഷ് വൈഷ്ണവം ആണ് സംവിധാനം ചെയ്യുന്നത്. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അഞ്ചുഭാഷകളിൽ റിലീസ് ചെയ്യും.