വെള്ളറട: കുറ്റിയായണിക്കാട് ശ്രീഭദ്രകാളിദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഏപ്രിൽ 1ന് തുടങ്ങി 10ന് അവസാനിക്കും. ഉത്സവ നാളുകളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചപൂജ,അന്നദാനം,അലങ്കാരദീപാരാധന,സായാഹ്ന അന്നദാനം,തിരുമുടിയും വിളക്കെഴുന്നള്ളത്ത് എന്നിവ ഉണ്ടാകും.1ന് രാവിലെ 11ന് കൊടിമരഘോഷയാത്ര,​വൈകിട്ട് 4: 30ന് തൃക്കൊടിയേറ്റ്,​ 2ന് രാത്രി 8ന് ശ്രീഭദ്രം കാവ്യപുരസ്കാര സമർപ്പണവും അനുമോദന സദസും സിനിമാതാരം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിൻകര കൃഷ്ണൻ,​ഉദയൻകൊക്കോട്,ജോസ് സാഗർ,മനോജ് അവന്തിക,എസ്.കെ പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുക്കും.3ന് രാത്രി 8ന് കരോക്കെ ഗാനമേള,4ന് രാത്രി 8ന് ഭജനാമൃതം, 5ന് രാവിലെ 10ന് നാരായണീയ പാരായണം,വൈകിട്ട് 5ന് നാരങ്ങാ വിളക്ക് പൂജ, രാത്രി 8ന് കളംകാവൽ,​ആകാശപൂരം. 6ന് രാത്രി 8ന് നാട്യമന്ത്രയുടെ സംഗീത നൃത്തസന്ധ്യ. 7ന് 'കാവ്യ സന്ധ്യ' കവികൾ കവിതകൾ അവതരിപ്പിക്കുന്നു. 8ന് രാത്രി 8ന് വീരനാട്യം കൈകൊട്ടിക്കളി. 9ന് കഥാപ്രസംഗം. 9ന് വൈകിട്ട് 5ന് ഐശ്വര്യ പൂജ,​7ന് പുഷ്പാഭിഷേകം, 8ന് നാട്യമന്ത്രയുടെ തിരുവാതിരക്കളി, 9ന് ഗാനമേള, 10ന് രാവിലെ 10:30 ന് പണ്ടാര അടുപ്പിൽ തീപകരൽ തുടർന്ന് സമൂഹ പൊങ്കാല, 11 ന് നിംസ് മെഡിസിറ്റിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 4ന് വർണശബളമായ ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, ചന്ദനക്കുടം,​കാവടി ഘോഷയാത്ര, രാത്രി 12 30ന് കുരുതി,​ആറാട്ട് എന്നിവ നടത്തും.