
കാശ്മീരിന്റെ സൗന്ദര്യം ആസ്വദിച്ച് കുഞ്ചാക്കോ ബോബനും കുടുംബവും. ജമ്മുകാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽസ്റ്റേഷനുമായ പഹൽ ഗാം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചു, ഭാര്യ പ്രിയയും മകൻ ഇസ്ഹാഖിനും ഒപ്പമാണ് ചാക്കോച്ചന്റെ യാത്ര.
കാശ്മീർ....... സ്വർഗത്തിന് മറ്റൊരു പേരുണ്ട്.
ജെ ആൻഡ് കെ ലഫ്റ്റനന്റ് ഗവർണർ..
പ്രിൻസ് തെഹ്സിൻ , മേജർ രവി ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി. ചിത്രങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചു.
ഭാര്യയും മകനും ഒപ്പം സ്നോ റൈഡിങ് ഉൾപ്പെടെ നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
''ആസ്വദിക്കൂ, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഞാൻ ഒരു കോൾ അകലെയാണ്. ആ സുന്ദരക്കുട്ടനെ നോക്കിക്കോളൂ... സ്നേഹം . ഇതായിരുന്നു മേജർ രവിയുടെ കമന്റ്. താരങ്ങളായ ലുക്മാൻ, അപർണ ഗോപിനാഥ് തുടങ്ങിയവരും കമ ന്റ് ചെയ്തിട്ടുണ്ട്. തിരികെ എന്നാണ് നാട്ടിലേക്ക് എന്ന് ആരാധകർ ചോദിക്കുന്നു.