
തിരുവണ്ണാമലൈ പട്ടണത്തിലെ പ്രശസ്തമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആർ. രാമാനന്ദിനൊപ്പമാണ് മോഹൻലാൽ ക്ഷേത്രദർശനം നടത്തിയത്. ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ സദാശിവദർശനത്തിലെ ശ്ളോകത്തിനൊപ്പമാണ് രാമാനന്ദ ചിത്രങ്ങൾ പങ്കുവച്ചത്.
മോഹൻലാലും രാമാനന്ദും അടുത്തിടെ ആന്ധ്രപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ പോയിരുന്നു. അതിന്റെ ചിത്രങ്ങളും രാമാനന്ദ് അന്ന് പങ്കുവച്ചിരുന്നു. അന്ന് എമ്പുരാന്റെ ചിത്രീകരണത്തിനിടെയാണ് പോയതെങ്കിൽ ഇത് മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയും .കത്തനാർ എന്ന ജയസൂര്യ ചിത്രത്തിന്റെ തിരക്കഥാകൃത്താണ് രാമാനന്ദ്.ദിവസങ്ങൾക്കു മുൻപ് മോഹൻലാൽ തിരുപ്പതി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.