നെയ്യാറ്റിൻകര: വ്ലാങ്ങാമുറി ഗുരുമന്ദിരം ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും.രാവിലെ 9.30ന് സാംസ്കാരിക സമ്മേളനം അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ അദ്ധ്യക്ഷനാവും.ചടങ്ങിൽ 2023ലെ രാജേന്ദ്രാനന്ദ കീർത്തി പുരസ്കാരം സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന് സമ്മാനിക്കും.ഗായകൻ മണക്കാട് ഗോപൻ,സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം.വി.ജയാഡാളി,നർത്തകി പ്രൊഫ.ഗായത്രി വിജയലക്ഷ്മി,മാദ്ധ്യമ പ്രവർത്തകൻ ദീപക് എസ്.ദാസ് എന്നിവർക്കും വിവിധ മേഖലകളിലെ മികവിന് പുരസ്കാരങ്ങൾ സമ്മാനിക്കും.പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്മോഹൻ, കൗൺസിലർ അനിതകുമാരി,ആത്മോത്സവം രക്ഷാധികാരി സുമകുമാരി,ആശ്രമം കാര്യദർശി ശിവാകൈലാസ്,ചെയർമാൻ അഡ്വ.ആർ.പി.രതീഷ് മോഹൻ,സംഘാടക സമിതി പ്രസിഡന്റ് തിരുമംഗലം സന്തോഷ്,സെക്രട്ടറി വിമൽ ഇടുക്കി തുടങ്ങിയവർ സംസാരിക്കും.11.30ന് പൊങ്കാല,ഉച്ചയ്ക്ക് 1ന്‌ പൊങ്കാല നിവേദ്യം,1.15ന് സമൂഹസദ്യ,വൈകിട്ട് 5ന് ആചാര്യ ജയന്തിയോടനുബന്ധിച്ച് നിരാലംബർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം.തുടർന്ന് നാണയപ്രസാദ വിതരണവും ആചാര്യ ദർശനവും. 6.30ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കടവിൽ ആറാട്ട്.രാത്രി 7ന് ആറാട്ട് ഘോഷയാത്ര,രാത്രി 10ന് തൃക്കൊടിയിറക്ക്.