വിഴിഞ്ഞം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് തൊഴിലാളി സംഘടനയായ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി വിഴിഞ്ഞം തുറമുഖത്തേക്ക് ലൈറ്റ് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എൻ.എസ് നുസൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കരിപ്പൂര് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ആർ.ശിവകുമാർ,വർക്കല സൈഫുദ്ദീൻ,തത്തലം രാജു,മുജീബ് റഹ്മാൻ,സജ്ന ബി സാജൻ,വിജിൻ വെള്ളറട,ദീപു പൂജപ്പുര, ശ്യാംലാൽ,കെ.രാജൻ,കബീർ,ചെങ്കൽ റെജി,സ്റ്റാൻലി ഹെഡ്ഗർ,ജലീൽ മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.