
പാങ്ങോട്:കെ.വി യു.പി.എസിന്റെ പഠനോത്സവം പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള,സ്‌കൂൾ ടീച്ചർ ഇൻചാർജ് എം.വി.അനീഷ്,പി.ടി.എ പ്രസിഡന്റ് അബൂബക്കർ പാങ്ങോട്,എസ്.ആർ.ജി കൺവീനർ ടി.സീനാകുമാരി,സ്റ്റാഫ് സെക്രട്ടറി ഡി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഒരു വർഷം കൊണ്ട് നേടിയെടുത്ത പഠന മികവുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ വിദ്യാലയ വിശേഷം കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.