
തിരുവനന്തപുരം:ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമ്പോൾ കാലഹരണപ്പെട്ട പാർട്ടി ചിഹ്നവും കൊടിയും നഷ്ടമാവുന്നതിനെപ്പറ്റി സി.പി.എം ആശങ്കപ്പെടേണ്ടതില്ലെന്ന് ചെറിയാൻ ഫിലിപ്പ്, സി.പി.എം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറുത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നത്. അരിവാൾ കർഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. എ.കെ.ബാലൻ പറഞ്ഞതു പോലെ ഈനാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നമായി സി.പി.എമ്മിന് തിരഞ്ഞെടുക്കാമെന്നും ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു.