p

തിരുവനന്തപുരം:ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ചിലർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു.

52ലക്ഷം പേർക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ നൽകുന്നത്. അതിൽ 6.3ലക്ഷം പേർക്കാണ് കേന്ദ്രസഹായമുള്ളത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മുതൽ ഇവർക്ക് പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പെൻഷൻ നൽകുന്നത്. ഇത്തവണ സാങ്കേതിക പ്രശ്നങ്ങൾ മൂലം 1.94ലക്ഷം പേർക്ക് പെൻഷൻ കിട്ടിയില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവരുകയാണ്. പി എഫ് എം എസിലെ പ്രശ്നമാണ് തുക അക്കൗണ്ടിൽ എത്താൻ തടസമായത്. അടുത്ത ദിവസംതന്നെ പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചെന്നും സർക്കാർ വ്യക്തമാക്കി.

പെ​ൻ​ഷൻകു​ടി​ശി​ക​:​ ​ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ്വീ​സ് ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​മൂ​ന്നാം​ ​പ​രി​ഷ്ക്ക​ര​ണ​ ​കു​ടി​ശി​ക​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​പെ​ൻ​ഷ​നൊ​പ്പം​ ​കി​ട്ടും.​ 2021​ ​ലാ​യി​രു​ന്നു​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക്ക​ര​ണം.​ 2019​ ​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്ര​ബ​ല്യ​ ​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​ത് ​നാ​ലു​ ​തു​ല്യ​ ​ഗ​ഡു​ക്ക​ളാ​യി​ ​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു​ ​ഉ​റ​പ്പ് .​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഗ​ഡു​ക്ക​ൾ​ ​കൃ​ത്യ​മാ​യി​ ​ന​ൽ​കി.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​മൂ​ന്നും​ ​നാ​ലും​ ​ഗ​ഡു​ക്ക​ൾ​ ​അ​നി​ശ്ചി​ത​മാ​യി​ ​നീ​ണ്ടു​ ​പോ​യി​ ​ഇ​താ​ണ് ​ഇ​പ്പോ​ൾ​ ​അ​നു​വ​ദി​ച്ച​ത്.​ ​ഒ​രു​ ​മാ​സ​ത്തെ​ ​പെ​ൻ​ഷ​ന് ​തു​ല്യ​മാ​യ​ ​തു​ക​യാ​ണ് ​കി​ട്ടു​ക.

ക​രു​വ​ന്നൂ​ർ​:​ ​ഇ.​ഡി
രേ​ഖ​ക​ൾ​ക്കാ​യി
ക്രൈം​ബ്രാ​ഞ്ച് ​ഹ​ർ​ജി

കൊ​ച്ചി​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ൾ​ ​വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക്രൈം​ബ്രാ​ഞ്ച് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ഇ.​ഡി​യു​ടെ​ ​നി​ല​പാ​ട് ​തേ​ടി​യ​ ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​ഹ​ർ​ജി​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യ​ഥാ​ർ​ത്ഥ​ ​രേ​ഖ​ക​ൾ​ ​ഇ.​ഡി​ ​കൈ​മാ​റു​ന്നി​ല്ലെ​ന്നാ​ണ് ​ഹ​ർ​ജി​യി​ലെ​ ​ആ​രോ​പ​ണം.​ ​ഫ​യ​ലു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ക്രൈം​ബ്രാ​ഞ്ച് ​നേ​ര​ത്തെ​ ​ക​ള്ള​പ്പ​ണ​ക്കേ​സു​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​ഈ​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.

വ്യാ​ജ​രേ​ഖ​ ​ച​മ​ച്ച​ത​ട​ക്ക​മാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും​ ​ഫോ​റ​ൻ​സി​ക് ​ലാ​ബി​ലേ​ക്കും​ ​ഫിം​ഗ​ർ​പ്രി​ന്റ് ​ബ്യൂ​റോ​യി​ലേ​ക്കും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​യ്ക്കാ​നാ​ണ് ​യ​ഥാ​ർ​ത്ഥ​ ​രേ​ഖ​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും​ ​ക്രൈം​ബ്രാ​ഞ്ച് ​വാ​ദി​ച്ചു.​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്കി​ ​രേ​ഖ​ക​ൾ​ ​കൈ​മാ​റാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

29​ന് ​പ്ര​വ​ർ​ത്തി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ദുഃ​ഖ​വെ​ള്ളി​ ​പ്ര​മാ​ണി​ച്ച് ​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​മ്യൂ​സി​യ​വും​ ​ചാ​ല​ക്കു​ടി​ ​റീ​ജി​യ​ണ​ൽ​ ​സ​യ​ൻ​സ് ​സെ​ന്റ​റും​ 29​ന് ​പ്ര​വ​ർ​ത്തി​ക്കി​ല്ല.