
ഉഴമലയ്ക്കൽ:നല്ലിക്കുഴി തമ്പുരാൻ ശിവക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ,ബ്ലോക്ക് മെമ്പർ കണ്ണൻ.എസ്.ലാൽ,ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ബി.രവീന്ദ്രൻ പിള്ള,സെക്രട്ടറി രതീഷ് ചന്ദ്രൻ,ഉത്സവ കമ്മിറ്റി കൺവീനർ എം.രാജേഷ്,ജോയിന്റ് കൺവീനർ സുകുമാരൻ,ജി.എസ്.ഷിലു,സുദർശനൻ,ജി.രവി,വത്സല തുടങ്ങിയവർ സംസാരിച്ചു.