tt

ചെന്നൈ: തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുന്നവരാണെങ്കിലും നേരിൽ കണ്ടപ്പോൾ സ്നേഹം, ആലിംഗനം. കണ്ടു നിന്ന അണികൾക്ക് കൗതുകം. ചെന്നൈ സൗത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ തമിഴിസൈ സൗന്ദർരാജനും സിറ്റിംഗ് എം.പിയും ഡി.എം.കെ സ്ഥാനാത്ഥിയുമായ തമിഴച്ചി തങ്കാപാണ്ഡ്യന്റെയും സ്നേഹ പ്രകടനമാണ് തമിഴ്നാട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയുമായി.

നാമനിർദേശ പത്രിക സമർപ്പിക്കാനാണ് ഇരുവരും അഡയാറിലെ കോർപറേഷൻ ഓഫീസിലെത്തിയത് അണികളുടെ മുദ്രവാക്യം വിളികളുടെ അകമ്പടിയോടെ. പരസ്പരം കണ്ടതോടെ നടന്നടുത്തു. ആദ്യം കൈ കൊടുത്തു. പിന്നെ കെട്ടിപ്പിടിച്ചു. പിന്നെ പരസ്പരം വിജയാസംകളും നേർന്നാണ് പിരിഞ്ഞത്.