bjp

പാറശാല: ദേശീയ ജനാധിപത്യ സഖ്യം പാറശാല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം കുന്നത്തുകാൽ കൂനമ്പന ജംഗ്ഷനിൽ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണവാരി രതീഷ് സ്വാഗതം പറഞ്ഞു. കെ.കെ.സി സംസ്ഥാന സംഘടനാ സെക്രട്ടറി ശ്യാംലൈജു, ബി.ഡി. ജെ.എസ് മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, എസ്.ജെ.ഡി സംസ്ഥാന സെകട്ടറി രമ, ശിവസേന നേതാവ് അരുൺ നാഥ്, ബി.ജെ.പി നേതാക്കളായ വെങ്ങാനൂർ ഗോപൻ, കഴക്കൂട്ടം അനിൽ, മഞ്ചവിളാകം കാർത്തികേയൻ, ബിജു ബി.നായർ, കള്ളിക്കാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.