
വിഴിഞ്ഞം: യു.ഡി.എഫ് കോവളം നിയോജക മണ്ഡലം കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ നൈറ്റ് മാർച്ച് നടത്തി. വിഴിഞ്ഞം മതിപ്പുറത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡോ.ശരി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ നേതൃത്വം നൽകി.ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ,കെ.പി.സി.സി അംഗം വിൻസന്റ് ഡി. പോൾ,ജില്ലാ സെക്രട്ടറി ലെനിൻ,ആഗ്നസ്,പുഷ്പം സൈമൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ,ബ്ലോക്ക് ജനറൽ സെക്രട്ടറി യേശുദാസ്,ഷാജി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാ,നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടുകാൽ ശരത്,മണ്ഡലം പ്രസിഡന്റ് അംബ്രോസ് മുക്കോല,ബിജു,ഫ്രാൻസിസ്,വെള്ളാർ മധു,തങ്കരാജ്,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എച്ച്.എ.റഹ്മാൻ,സി.എം.പി ഏരിയാ സെക്രട്ടറി കരുംകുളം മുരുകൻ,ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി വർഗീസ്,
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അൽഫോൻസ്,മുൻ വാർഡ് കൗൺസിലർ സുധീർഖാൻ,നിസാബീവി, തുടങ്ങിയവർ നേതൃത്വം നൽകി.