pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കന്നത് പുതുമുഖങ്ങളായ വനിതകൾ. മുൻ എം.എൽ.എയും കോൺഗ്രസ്‌ നേതാവുമായിരുന്ന വിജയധരണി ബി.ജെ.പിയിലേക്ക് പോയതിനെ തുടർന്നാണ് വിളവംകോട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മലയാളിയും പാർട്ടി ജില്ല സെക്രട്ടറിയും അരുമന സ്വദേശിനിയുമായ നന്ദിനിയാണ് (42) ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസ്‌ സഖ്യത്തിൽ എ.ഐ.സി.സി അങ്കവും ഇണയം സ്വദേശിനിയുമായ താരക കദ്ബദും (47) എ.ഡി.എം.കെയ്ക്കുവേണ്ടി നാഗർകോവിൽ സ്വദേശിനിയും വ്യവസായുമായ റാണിയും (43) നാം തമിഴർ പാർട്ടിക്കുവേണ്ടി അദ്ധ്യാപികയുമായ ജെമിനിയുമാണ് (40) മത്സരിക്കുന്നത്.