വക്കം : വക്കം കണ്ണമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മീനരോഹിണി മഹോത്സവം ഏപ്രിൽ 6ന് ആരംഭിച്ച് 12ന് സമാപിക്കും. 6ന് രാവിലെ 10.45ന് തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് 11.45 മുതൽ അന്നദാനം, രാത്രി 8.30ന് ഗാനമേള,7ന് രാവിലെ 9.30ന് ദേവിക്ക് കുങ്കുമാഭിഷേകം,ഉച്ചയ്ക്ക് 11.30ന് അന്നദാനം, വെെകിട്ട് 4.15ന് സമൂഹപൊങ്കാല,രാത്രി 8.30ന് ഇതിഹാസ നൃത്തനാടകം,8ന് രാവിലെ 9.30ന് നാഗരുപൂജ , 11.30ന് അന്നദാനം,വെെകിട്ട് ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം, രാത്രി 8.30ന് നാടകം -അപരാജിതർ. 9ന് രാവിലെ 9.30ന് ശ്രീ സുബ്രഹ്മണ്യന് പഞ്ചാമൃതാഭിഷേകം, 11.30ന് സമൂഹസദ്യ, രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും- പാട്ട് പടയോട്ടം. 10ന് ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ,വെെകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീ മഹാഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, രാത്രി 8.30ന് നാടകം,11ന് രാവിലെ 10ന് അഷ്ടാഭിഷേകം, 11.30ന് സമൂഹസദ്യ,വെെകിട്ട് 5.30ന് വക്കം മുക്കാലുവട്ടം ദേവീ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയും വിളക്കും ഘോഷയാത്ര,വെെകിട്ട് ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. 12ന് വെെകിട്ട് 3ന് ഘോഷയാത്ര, രാത്രി 8 മുതൽ ഗാനമേള , രാത്രി 11ന് ആറാട്ടോടുകൂടി സമാപിക്കും.ദിവസവും രാവിലെ 7.15ന് കഞ്ഞിസദ്യയും ഉണ്ടായരിക്കും.