udf-commetti-office-remas

ആറ്റിങ്ങൽ : റഷ്യയിലെ പുടിനെ പോലെ ഏകാധിപതിയാകാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദിയെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ജനം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഭരണം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ യു. ഡി. എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർത്ഥി അടൂർ പ്രകാശ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വർക്കല കഹാർ, മുൻ എം. പി പീതാംബരകുറുപ്പ്, ജി. സുബോധൻ, തോന്നയ്ക്കൽ ജമാൽ, ഇറവൂർ പ്രസന്ന കുമാർ,തുടങ്ങിയവർ പങ്കെടുത്തു.