നെയ്യാറ്റിൻകര:അരുവിപ്പുറം മഠത്തിന്റെ നിയന്ത്രണത്തിലുള്ള ശിവഗിരി ശ്രീനാരായണ സെൻട്രൽ സ്കൂളിൽ കുട്ടികൾക്കായി വേനൽ നിലാവ് എന്ന പേരിൽ വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് ഏപ്രിൽ 1 മുതൽ 5വരെ നടത്തും.സംഗീതം,ചിത്രകല,സാഹിത്യം,ശാസ്ത്രം,ഗണിതം,ഭൗതികശാസ്ത്രം,ആരോഗ്യ പരിപാലനം,കാർഷിക വൃത്തി തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്തരായ വ്യക്തികൾ ക്ലാസുകൾ കൈകാര്യം ചെയ്യും.രാവിലെ 9 മുതൽ 5വരെയാണ് ക്ലാസ്. കുട്ടികൾ അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് ഏപ്രിൽ മേയ് മാസങ്ങളിൽ ഈസി ഗ്രാമർ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസും നടക്കും. കുടുതൽ വിവരങ്ങൾക്ക് 8330076 102, 9847291542 എന്നി നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഗംഗാസുരേഷ് അറിയിച്ചു.