തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യാൻ അവസരമൊരുക്കി കേരളകൗമുദി സഫയർ ഗ്രൂപ്പുമായി ചേർന്ന് നടത്തുന്ന വിഷൻ 2030 കോൺക്ളേവ് ഇന്ന് ആക്കുളം ഹോട്ടൽ ഓ ബൈ താമരയിൽ നടക്കും.ഉച്ചയ്ക്ക് 3.30ന് മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യാതിഥിയാകും.
ഏതെല്ലാം മേഖലകളിൽ എങ്ങനെയൊക്കെ തലസ്ഥാനം വികസിക്കണമെന്നതു സംബന്ധിച്ച് വിവിധ മേഖലകളിലെ വിദഗ്ദ്ധർ കോൺക്ളേവിൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.ജീവൻ ബാബു ഐ.എ.എസ്, ഡോ.ഡെവിൻ പ്രഭാകർ, ഡോ.വിജയനാരായണൻ,ഡോ.ആർ.സുഭാഷ്,കേണൽ രാജീവ് മണ്ണളി,ഡോ.ടെസി തോമസ്, എസ്.എം.വിജയാനന്ദ്,ഡോ.സജി ഗോപിനാഥ്, ഡോ.അച്യുത് ശങ്കർ എസ്.നായർ,ഡോ.കല്യാണി വല്ലത്ത്,സുനിൽകുമാർ,രാഹുൽ ഭട്കോടി, എസ്.കൃഷ്ണകുമാർ, അനിൽകുമാർ പണ്ടാല,ബി.സുധീർ,എസ്.എൻ.രഘുചന്ദ്രൻ നായർ,എസ്.ഗിരീഷ് തുടങ്ങിയ പ്രമുഖരാണ് കോൺക്ലേവിൽ സംസാരിക്കുക.
കേരളകൗമുദി ഡയറക്ടർമാരായ ലൈസ ശ്രീനിവാസൻ,ശൈലജാ രവി എന്നിവർ ഉപഹാരങ്ങൾ സമർപ്പിക്കും.ബ്ളൂമൗണ്ട് പബ്ളിക് സ്കൂൾ,ജോസ് ആലുക്കാസ്, എസ്.യു.ടി പട്ടം,ഗിസാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭീമ ജുവലേഴ്സ്, വല്ലത്ത് എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ദിവ്യപ്രഭ, അമരാലയ ശുശ്രൂഷ ഫാർമ, കോർഡൻ ഡെലിവറീസ് എക്സലൻസ്, എസ്.കെ.ഹോസ്പിറ്റൽ, ധനലക്ഷ്‌മി ഗ്രൂപ്പ് ഒഫ് കമ്പനീസ്, മാതാ കോളേജ് ഒഫ് മെഡിക്കൽ ടെക്നോളജി,പിങ്ക് മേക്ക് ഓവേഴ്സ് എന്നിവരാണ് സഹസ്പോൺസർമാർ.