പള്ളിക്കൽ: ഗ്രാമപഞ്ചായത്തിന്റെയും കിളിമാനൂർ അഡിഷണൽ ഐ.സി.ഡി.എസിന്റേയും ആഭിമുഖ്യത്തിൽ പോഷൻ മിഷന്റെ പദ്ധതിയായ പോഷൺ പക്വാഡ പള്ളിക്കൽ കൃഷിഭവൻ ഹാളിൽ സംഘടിപ്പിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ പോഷകാഹാരക്കുറവ് തടയുക,ചെറുധാന്യങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതിയാണ് പോഷൺ പക്യാഡ.ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും ഗ്രാമപഞ്ചായത്തിലെ അങ്കണവാടി അദ്ധ്യാപികമാരുടെ സഹകരണത്തോടെയുള്ള പോഷകാഹാര പ്രദർശനവും നടന്നു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിനു നേതൃത്വം നൽകി.