പൂവാർ: ത്രിതലപഞ്ചായത്തുകളെയും സാമൂഹിക,സാംസ്കാരിക സംഘടനകളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ച് ഒരു ലക്ഷം വീടുകളിൽ മില്ലറ്റ്സ് ആന്റ് വെൽനസ് സന്ദേശം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പെയിൻ നടത്താൻ ശാന്തിഗ്രാം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വീടുകളിൽ മില്ലറ്റ് കഫേകൾ,പാചക പരിശീലനം,പാചക മത്സരങ്ങൾ,സിരിജീവന റിട്രീറ്റ്,പഠന പരിശീലന ക്ലാസുകൾ,മില്ലറ്റ് കൃഷി പ്രോത്സാഹനം,റിസോർസ് സെന്റർ,പഠന ഗവേഷണങ്ങൾ,പ്രസിദ്ധീകരണങ്ങൾ,ഗുണമേന്മയുള്ള മില്ലറ്റുകളുടെ വിപണനം തുടങ്ങിയവ സംസ്ഥാനതലം മുതൽ ഗ്രാമതലം വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു.യോഗത്തിൽ ശാന്തിഗ്രാം ചെയർപേഴ്സൻ ഡി.തുളസീഭായി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്ലാനറ്റ് കേരള എക്സി.ഡയറക്ടർ ആന്റണി കുന്നത്ത്,ഡോ.സി.വി.ഗംഗാധരൻ (പത്തായം),ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ,വൈസ് ചെയർമാൻ ചൊവ്വര അനിൽ,ജോയിന്റ് ഡയറക്ടർ ജി.എസ്.ശാന്തമ്മ,ആരോഗ്യ നികേതനം ഡയറക്ടർ വി.വിജയകുമാർ,ഉപദേശക സമിതി അംഗങ്ങളായ അഡ്വ.കെ.ജി.മുരളീധരൻ ഉണ്ണിത്താൻ,അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ,ഡോ.പി.മുരളീധരൻ,യോഗാചാര്യ ഡി.ശ്രീകണ്ഠൻ നായർ,അഡ്വ.സജു രവീന്ദ്രൻ,അഡ്വ.ജി.ശശികുമാരൻ നായർ,എം.എൽ.കുമാരദാസ്,ആർ.വിജയകുമാർ,എസ്.നളിന കുമാർ,എ.സിൽവദാസൻ,എസ്.ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു.കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ,റസിഡന്റ്സ് അസോസിയേഷനുകൾ,സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ മില്ലറ്റ് അംബലിയും (പഴങ്കഞ്ഞി),പായസങ്ങളും പലഹാരങ്ങളുമായി ഏപ്രിൽ 1 മുതൽ മില്ലറ്റ് കഫേകൾ ആരംഭിക്കും. ഫോൺ: 8156980450, 9072302707.