പാറശാല: മഞ്ചവിളാകം കോട്ടക്കൽ കൈതക്കുഴി ശ്രീമൂവോട്ടുമല്ലൻ തമ്പുരാൻ യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഊട്ടും പാട്ടും മഹോത്സവവും 27 മുതൽ 29 വരെ നടക്കും. 27 ന് രാവിലെ 5.30 ന് ഗണപതി ഹോമം, 8 ന് ശുദ്ധപുണ്യാഹം, തുടർന്ന് കലശപൂജ, കലശാഭിഷേകം,10 ന് നാഗരുപൂജ, 11 ന് ഉച്ചപൂജ.12.30 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് സന്ധ്യാദീപാരാധന, 7 ന് പടുക്കയും പൂജയും. 28 ന് രാവിലെ 8 ന് പടുക്കയും പൂജയും അലങ്കാര ദീപാരാധനയും,12.30 ന് സമൂഹ സദ്യ,വൈകുന്നേരം 6 ന് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഭദ്രദീപം തെളിക്കുന്നു. 6.15 ന് സന്ധ്യാദീപാരാധന, 7 ന് ഊരൂട്ട്, 7.15 ന് പാട്ട് ഉത്സവപ്പൊലി, തുടർന്ന് ഉപദേവന്മാർക്ക് പടുക്ക, തമ്പുരാൻ ഊട്ട്, യക്ഷിയമ്മൻ കുടിയിരുത്ത് പാട്ട്, മന്ത്രമൂർത്തിക്ക് പടുക്ക, മറത തമ്പുരാന് പടുക്ക, രാത്രി 10 ന് മൂവോട്ടുമല്ലൻ തമ്പുരാന് കൈലാസ് പൂപ്പട,12 ന് യക്ഷിയമ്മൻ കുടിയിരുത്ത്. 29 ന് പുലർച്ചെ 2 ന് യക്ഷിയമ്മൻ ക്ഷേത്രത്തിൽ കണ്ണിശാവ് പൂജയും കൈ പൂപ്പടയും, 4 ന് തമ്പുരാന് പാതിര പൂപ്പട,5 ന് യക്ഷിയമ്മക്ക് പാതിര പൂപ്പട, 9 ന് മാടൻ തമ്പുരാന് മുറ്റത്ത് കൊട, 11 ന് പിടിപ്പണം, ഉച്ചക്ക് 12 ന് സമൂഹസദ്യ, 1 ന് യക്ഷിയമ്മക്ക് ഉച്ചപൂപ്പട, 2 ന് മൂവോട്ടുമല്ലൻ തമ്പുരാന് ഉച്ചപൂപ്പട, 3 ന് ഗുരുതി,5 ന് നട അടയ്ക്കൽ തുടർന്ന് പ്രസാദ വിതരണം.