hi

വെഞ്ഞാറമൂട്: പന്നിക്ക് സ്ഥാപിച്ച കമ്പിവേലിയിൽ തട്ടി ഷോക്കേറ്റ് മരിച്ച അരുണിന്റെ വീട് എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളിധരൻ സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെയെത്തിയ അദ്ദേഹം മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിച്ചു. വെള്ളുമണ്ണടി ചക്കക്കാട് സ്വദേശി അരുൺ ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ ആറ്റിൽ നിന്ന് മീൻപിടിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.