പാലോട്:യുവസാഗര ഗ്രന്ഥശാലയുടെ ഇരുപതാം വാർഷികാഘോഷ സ്വാഗതസംഘ രൂപീകരണം വാർഡ് അംഗം ഗീതാ പ്രിജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഉല്ലാസ്. വി. നായർ അദ്ധ്യക്ഷത വഹിച്ചു.ജി.ബി.വേണു,വിജയകുമാർ,വിശ്വനാഥ്,അനിൽകുമാർ,ശ്യാം കൃഷ്ണൻ,രേണുക തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ശ്യാം കൃഷ്ണൻ (ചെയർമാൻ), സുബിൻ ശേഖർ (ജനറൽ കൺവീനർ), യദുകൃഷ്ണൻ (ട്രഷറർ), ഉല്ലാസ് വി നായർ, രേണുക (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.