വിഴിഞ്ഞം: റിട്ട.എസ്.ഐയുടെ വീട്ടിൽ നിന്ന് മരഉരുപ്പടികൾ മോഷണം പോയതായി പരാതി.മണലി മുള്ളുമുക്ക് ശ്രീകൃഷ്ണവിലാസത്തിൽ വിജയന്റെ വീട്ടിൽ വിറക് പുരയിൽ സൂക്ഷിച്ചിരുന്ന മരഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. വീട് നിർമ്മിക്കുന്നതിനായി ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടി സൂക്ഷിച്ചിരുന്ന പലകകൾ,വാതിൽപ്പടികൾ,ജനലിന്റെയും വാതിലിന്റെയും ചട്ടങ്ങൾ എന്നിവയാണ് മോഷണം പോയെന്ന് പരാതിയിലുണ്ട്.ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.