തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘത്തിന്റെ 82-ാം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. 30ന് സമാപനം
ഇന്ന് കരമനയിലും അമ്പലത്തറയിലുമുള്ള ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻ കോവിലുകളിൽ നിന്നും പേരൂർക്കട വിശാന്തിയിൽ നിന്നും പതാകദീപശിഖാ കൊടിമരഘോഷയാത്രകൾ ആരംഭിക്കും. സംഘം പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പതാകയും ദീപശിഖയും കായികതാരങ്ങൾ ഏറ്രുവാങ്ങും.
നാളെ രാവിലെ 10ന് പുത്തരിക്കണ്ടം മൈതാനത്ത് സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി,എം.എൽ.എമാരായ ചാണ്ടി ഉമ്മൻ,കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 6ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. 29ന് രാവിലെ 9.30ന് വിദ്യാഭ്യാസ-തൊഴിൽ സമ്മേളനം മന്ത്രി ജി.ആർ.അനിലും,. 11.30ന് രാഷ്ട്രീയവും ഭരണപങ്കാളിത്തവും എന്ന വിഷയത്തിലെ ചർച്ച കേന്ദ്രമന്ത്രി വി.മുരളീധരനും,. ഉച്ചയ്ക്ക് 2.30ന് സിമ്പോസിയം ശശി തരൂർ എം.പിയും ,.വൈകിട്ട് 4.30ന് സാമൂഹിക-നീതി സമ്മേളനം മന്ത്രി മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സംസ്ഥാന ജനറൽ ബോഡി യോഗം . 30ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനവും അവകാശ പ്രഖ്യാപനവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. സംഘം പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ, ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ, ട്രഷറർ മോഹനൻ,സംഘടനാ സെക്രട്ടറി എം.രാമചന്ദ്രൻ ചെട്ടിയാർ,ജോയിന്റ് സെക്രട്ടറി എ.മണികണ്ഠൻ,മഞ്ചേഷ്,വിനോദ് തുടങ്ങിയർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും