
തൂത്തുക്കുടി: സെൽഫി വേണമെന്നുള്ളവർക്ക് സെൽഫി, കൈ നീട്ടിയവർക്ക് ഷേക്ക് ഹാൻഡ്... തൂത്തുകുടിയിൽ എത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സഹോദരി കെ.കനിമൊഴിക്കു വേണ്ടി വോട്ടുതേടി പദയാത്രയ്ക്കിറങ്ങി.
പുലർച്ചെ ഏഴോടെ രാജാജി പാർക്കിൽ നിന്ന് പദയാത്ര തുടങ്ങി. തുടർന്ന് തൂത്തുക്കുടി നഗരത്തിലെ പച്ചക്കറി മാർക്കറ്റിലും കാമരാജർ മാർക്കറ്റിലും മത്സ്യത്തൊഴിലാളി മേഖലയിലും കനിമൊഴിക്കൊപ്പം സ്റ്റാലിൻ നടന്ന് വോട്ടുചോദിച്ചു. ഇടയ്ക്ക് സ്ഥലം കൗൺസിലർ റെക്സിന്റെ വീട്ടിൽ നിന്ന് ചായകുടി. നാട്ടുകാർ ഓടിയെത്തി മുഖ്യമന്ത്രിക്ക് കൈ കൊടുത്തു. സെൽഫി എടുക്കാനെത്തിയ കുട്ടികളേയും സ്ത്രീകളേയും മുഖ്യമന്ത്രി നിരാശരാക്കിയില്ല. ചിലർ എത്തിയത് നിവേദനങ്ങളുമായായിരുന്നു. കഴിഞ്ഞ തവണ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കനിമൊഴി ഇവിടെ വിജയിച്ചത്.