
ആര്യനാട്:പറണ്ടോട് കിഴക്കുംകര ധീര ജവാൻ പ്രേംജിത് സ്മാരക റസിഡന്റ്സ് അസോസിയേഷൻ ആൻഡ് ഗ്രസ്ഥശാലയുടെ അഭിമുഖ്യത്തിൽ ധീര ജവാൻ പ്രേംജിത്തിന്റെ 18 മത് വാർഷികത്തിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ വിനോദ് കാർത്തിക് പുഷ്പചക്രം സമർപ്പിച്ചു.ധീരജവാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി കൂടീരത്തിനരുകിലൂടെ കടന്നുപോകുന്ന മുരുക്കുംമൂട് കിഴക്കുംകര പറണ്ടോട് റോഡിന് ധീര ജവാൻ പ്രേംജിത് റോഡെന്ന് നാമകരണം നടത്തി ബോർഡ് സ്ഥാപിച്ചു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കണ്ടമത്ത് ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മുഖ്യ പ്രഭാഷണം നടത്തി,കമാണ്ടന്റ് രാജേഷ് യാദവ്,സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ്,ബ്ളേക് പഞ്ചായത്ത് മെമ്പർ എ.എം. ഷാജി,ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ്,എച്ച് പ്രതാപൻ,വലിയകലുങ്ക് കൃഷ്ണൻ നായർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബി.എസ്. ശ്രീജിത്,ബി.എസ്.രഞ്ജിത്,സൂരജ്,എസ്.സുധാകരൻ നായർ,ആർ.വിഷ്ണു,എം .വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കഞ്ഞിസദ്യയും നടന്നു.