k

തിരുവനന്തപുരം:തമ്പാനൂർ പൊന്നറ ശ്രീധരൻ പാർക്കിനു സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. പുത്തൻകോട്ട സ്വദേശി നവീന്റെ പൾസർ ബൈക്കിനാണ് തീപിടിച്ചത്.ഇന്നലെ വൈകിട്ട് 6.45നായിരുന്നു സംഭവം.പിന്നിൽ നിന്നു വന്ന ബൈക്ക് യാത്രികനാണ് തീപിടിച്ച കാര്യം നവീനെ അറിയിച്ചത്. ഉടനെ വണ്ടി നിറുത്തി നവീൻ ഓടിരക്ഷപ്പെട്ടു.എന്നാൽ വണ്ടിയിലേയ്ക്ക് പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴേക്ക് ബൈക്ക് ഭാഗികമായി കത്തിനശിച്ചിരുന്നു. ഒന്നരലക്ഷം വിലയുള്ള ബൈക്കാണിതെന്ന് ചെങ്കൽച്ചൂള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.അജിത്ത് കുമാർ,ഷജൻ,എഫ്.ആർ.ഒ സനീഷ് കുമാർ,ബിനു മോൻ ,രതീഷ് എന്നിവരാണ് തീയണച്ചത്.