hindi

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദിപ്രചാരസഭ മുഖ്യകാര്യാലയത്തിൽ ഏപ്രിൽ ഒന്നിന് രാവിലെ പത്ത് മുതൽ അവധിക്കാല ഹിന്ദിക്ളാസുകൾ സംഘടിപ്പിക്കുന്നു.

1. ഹിന്ദി പരിചയക്ളാസ്, ഹിന്ദി പ്രഥമ- ഹിന്ദി ദൂസരി (പ്രായപരിധിയില്ലാതെ ചേരാം)

2. രാഷ്ട്രഭാഷ ഹിന്ദി - ഹിന്ദി ദൂസരി, അല്ലെങ്കിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ ഹിന്ദിയോടുകൂടി ഏഴാംക്ളാസ് പാസ്സായവർ/ സ്റ്റേറ്റ് സിലബസിൽ ഒൻപതാം ക്ളാസ്

3. ഹിന്ദി പ്രവേശ് - രാഷ്ട്രഭാഷ ഹിന്ദി യോഗ്യത/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ എട്ടാംക്ളാസ്/ എസ്.എസ്.എൽ.സിക്ക് ഹിന്ദിയോടെ ഡി പ്ളസും അതിനുമുകളിലും കരസ്ഥമാക്കിയവർ

4. ഹിന്ദി ഭൂഷൺ - ഹിന്ദി പ്രവേശ് അല്ലെങ്കിൽ പ്രീഡിഗ്രി/ പ്ളസ് ടു സെക്കൻഡ് ലാംഗ്വേജ് ഹിന്ദിയോടുകൂടി പാസ്സായവർ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ പത്താംക്ളാസിൽ ഡി പ്ലസും അതിനുമുകളിലും നേടിയവർ. (ഹിന്ദി ഭൂഷൺ പാസ്സായവർക്ക് യു.പി സ്കൂൾ അദ്ധ്യാപകരാകാം. തുടർന്ന് കെ- ടെറ്റ് കാറ്റഗറി 4നും ഡി.എൽ.എഡിനും ചേരാം)​

5.സാഹിത്യാചാര്യ - ഹിന്ദിഭൂഷൺ അല്ലെങ്കിൽ ബി.എ,​ ബി.എസ്‌സി,​ ബി.കോം പരീക്ഷകൾ സെക്കൻഡ് ലാംഗ്വേജ് ഹിന്ദിയോടെ പാസ്സായവർ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ ഹിന്ദിയോടുകൂടി പ്ളസ് ടുവിന് ഡി പ്ലസും അതിനുമുകളിലും ലഭിച്ചവർ (സാഹിത്യാചാര്യ പാസ്സായവർക്ക് ബി.എഡിന് തുല്യമായ ആചാര്യ കോഴ്സിന് ചേരാം. തുടർന്ന് കെ-ടെറ്റ് കാറ്റഗറി 3 കരസ്ഥമാക്കി യു.പി,​ എച്ച്.എസ് ഹിന്ദി അദ്ധ്യാപകരാകാം)​.

6. ഹിന്ദി ടൈപ്പ് റൈറ്റിംഗ് ആൻഡ് ഷോർട്ട് ഹാൻഡ് - ഹിന്ദി പ്രവേശ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ സ്റ്റേറ്റ് സിലബസിൽ പത്താംക്ളാസ് പാസ്സായവർക്ക് ചേരാം. വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടാം 0471 - 2321378,​ 2329459,​ 9447698865,​ 9446170008