തിരുവനന്തപുരം: സലിം ബ്രദേഴ്സിന്റെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മേയ് 28വരെ 5മുതൽ 16 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി കളി കളരി സമ്മർ ക്യാമ്പ് നടത്തും.പേരൂർക്കട മണ്ണാംമൂല സലിം ബ്രദേഴ്സ് സാംസ്കാരിക നിലയത്തിലും മണ്ണാംമൂല കൺകോർഡിയ യു.പി സ്കൂൾ ഗ്രൗണ്ടിലുമായി കായിക പരിശീലനം,കലാപരിശീലനം,വ്യക്തിത്വ വികസനത്തിനായുള്ള പരിശീലനം,സഹവാസ ക്യാമ്പ്,മലയാളം,സംസ്‌കൃതം,ഇംഗ്ലീഷ് ഭാഷ സംസാര, ഉച്ചാരണ പരിശീലനം,ലൈബ്രറി പുസ്തക ചർച്ച ,പ്രമുഖ വ്യക്തികളുമായി സംവാദം,ചരിത്ര പ്രാധാന്യമുള്ള സ്ഥല സന്ദർശനവും വിശകലനവും,പഠന ഉല്ലാസയാത്ര,കലാ കായിക മത്സരം,പരിശീലനത്തിന്റെ പ്രദർശനം,കളി കളരി വാർഷികം തുടങ്ങിയവ നടത്തുമെന്ന് സലിം ബ്രദേഴ്സ് ജനറൽ സെക്രട്ടറി അറിയിച്ചു.ഫോൺ:9495824162, 9495200713.