ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിലുള്ള കെട്ടിടനികുതി ശേഖരണ ക്യാമ്പുകൾ 28 ന് 4 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ക്യാമ്പിലെത്തി പിഴകൂടാതെ പണമടയ്ക്കാം. കടുവയിൽ അംഗൻവാടി, എസ്.എസ് കല്യാണ സ്റ്റോർ കെട്ടിടം ടി.ബി ജംഗ്ഷൻ, പരവൂർകോണം എൽ.പി.എസ്, കൗൺസിലർ ഓഫീസ് വാർഡ് 8, അവനവഞ്ചേരി ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.