
കിളിമാനൂർ: റോട്ടറി ക്ലബിന്റെ ഗവർണർ വിസിറ്റ് യോഗം ക്ലബ് ഹാളിൽ നടന്നു.ഡിസ്ട്രിക്ട് ഗവർണർ ഡോ.സുമിത്രൻ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഉദയകുമാർ സ്വാഗതവും ക്ലബ് സെക്രട്ടറി വി.ജി.വിനു റിപ്പോർട്ടും അവതരിപ്പിച്ചു.വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ചിറയിൻകീഴ് തഹസീൽദാർ വേണു,സ്വയംതൊഴിൽ നൈപുണ്യത്തിലുടെ ജീവിതം കണ്ടെത്തിയ രഞ്ജിനി എന്നിവർക്ക് വൊക്കേഷണൽ എക്സലൻസി അവാർഡുകൾ ഗവർണർ സമ്മാനിച്ചു.അസിസ്റ്റന്റ് ഗവർണർ കെ.ജി.പ്രിൻസ്,ജി.ആർ.രാജേന്ദ്രൻ,അനിൽ,ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.