chathakozhikal

കല്ലമ്പലം: നാവായിക്കുളം ഡീസന്റ് മുക്കിൽ വളർത്തുകോഴികളെ തെരുവ് നായകൾ കടിച്ച് കൊന്നു. നബിന മൻസിലിൽ റാഹില ബീവിയുടെ 30 വളർത്തു കോഴികളെയാണ് കഴിഞ്ഞ ദിവസം തെരുവ് നായകൾ കടിച്ചു കൊന്നത്. രാവിലെ വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴാണ് കോഴികളെ നായകളുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടത്. 10000 രൂപയോളം നഷ്ടം ഉള്ളതായി ഉടമ പറഞ്ഞു.