
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി ധനലക്ഷ്മി ബാങ്ക് മുഖേന രണ്ടു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ വായ്പാവിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് കോഓർഡിനേറ്റർ മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ധനലക്ഷ്മി ബാങ്ക് മാനേജർ എസ്.അരവിന്ദ്, യൂണിയൻ സെക്രട്ടറി ജി.ജെ.ജയമോഹൻ സ്വാഗതവും. എ.ശ്രീകുമാർ നന്ദിയും പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, സജുകുമാരൻ തമ്പി, ശ്രീകാന്ത്, ഭുവനേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ എൻ.എസ്.എസ് പ്രതിനിധി സഭ അംഗങ്ങളായ അഡ്വ.അജയകുമാർ, ഡി. അനിൽകുമാർ, ഡി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.