ആറ്റിങ്ങൽ: ആലംകോട് ഗവ എൽ.പി.എസ് പൊതുഇട പഠനോത്സവം ആലംകോട് ജംഗ്ഷനിൽ നടന്നു.ബി.ആർ.സി കോഡിനേറ്റർ മായ ടീച്ചർ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ നാസിമിന്റെ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് മധുരം മലയാളത്തിന്റെ ഭാഗമായി അവധിക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാക്കിയ പുസ്തകങ്ങളുടെ ബി.ആർ.സി.തല വിതരണവും നടന്നു.സ്‌കൂൾ ഹെഡ്മിസ്ട്രസ് റീജ സത്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷംന ടീച്ചർ നന്ദിയും പറഞ്ഞു.