ആറ്റിങ്ങൽ: കുടിവെള്ള ക്ഷാമമുള്ളതിനാൽ കേരള ജല അതോറിട്ടിയുടെ ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിലുള്ള ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെയും പഴയകുന്നുമ്മേൽ,കിളിമാനൂർ,നഗരൂർ,പുളിമാത്ത്,നെല്ലനാട്,വാമനപുരം,ചിറയിൻകീഴ്,കടയ്‌ക്കാവൂർ,വക്കം,കിഴുവിലം,അഴൂർ,മുദാക്കൽ,അഞ്ചുതെങ്ങ്.പോത്തൻകോട്, അണ്ടൂർക്കോണം,കഠിനംകുളം,മംഗലാപുരം പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ ജല ഉപയോഗത്തിൽ കർശനമായ നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തോട്ടം നനയ്‌ക്കാനും മൃഗ പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല. ജലമോഷണം കണ്ടുപിടിക്കുന്നതിനും ജല ദുരുപയോഗം തടയുന്നതിനുമായി ആറ്റിങ്ങൽ സബ് ഡിവിഷന് കീഴിൽ അസിസ്റ്റന്റ് എൻജിനിയർമാരുടെ നേതൃത്വത്തിൽ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ജല ദുരുപയോഗമോ ജലമോഷണമോ ശ്രദ്ധയിൽപ്പെട്ടാൽ ജല അതോറിട്ടിയുടെ ഫോൺ നമ്പറിൽ 04702623337 അറിയിക്കണം.