വെഞ്ഞാറമൂട്: അനധികൃതമായി പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം ആരംഭിച്ചു. നെല്ലനാട് പ‍ഞ്ചായത്തിലെ മൈലക്കുഴിയിൽ എട്ട് വർഷമായി പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് സമരം.മൈലക്കുഴിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് മാണിക്കൽ,നെല്ലനാട്, മുദാക്കൽ പഞ്ചായത്തിൽ ഉള്ള ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്ലാന്റിലെ മലിന വായു ശ്വസിച്ച് വിവിധ രോഗങ്ങൾ വർധിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.