തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് 5 വർഷത്തെ കാലാവധി പൂർത്തിയാക്കി വിരമിച്ചു. ലോകായുക്ത കോടതി ഹാളിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫുൾകോർട്ട് റഫറൻസ് നടത്തി. അതിനിടെ, പല്ലും നഖവും കൊഴിഞ്ഞ് അപമാനിതനായാണ് ലോകായുക്ത സ്ഥാനത്തു നിന്ന് സിറിയക് ജോസഫ് പടിയിറങ്ങുന്നതെന്ന് കെ.ടി.ജലീൽ എം.എൽ.എ ആരോപിച്ചു. പുലിയെപ്പോലെ വന്ന് എലിയെപ്പോലെയാണ് മടങ്ങുന്നത്. നീതി എന്ന വാക്കിന് തന്റെ ജുഡീഷ്യറി ജീവിതത്തിൽ പുല്ലുവില കൽപ്പിച്ച മറ്റൊരു ന്യായാധിപനില്ലെന്നും പറഞ്ഞു.