വിഴിഞ്ഞം: കോട്ടുകാൽ മുര്യതോട്ടം ശ്രീഭഗവതി ക്ഷേത്രത്തിലെ വാർഷികമഹോത്സവത്തോടനുബന്ധിച്ച് കോട്ടുകാൽ കവികൾ സാംസ്‌കാരിക വേദി സംഘടിപ്പിച്ച കവിയരങ്ങ് പയറ്റുവിള സോമൻ ഉദ്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് ശ്യാമപ്രസാദ് എസ്.കോട്ടുകാൽ അധ്യക്ഷത വഹിച്ചു.സതീഷ് കിടാരക്കുഴി,രാജേന്ദ്രൻ നെല്ലിമൂട്,കോട്ടുകാൽ സത്യൻ, അരുമാനൂർ രതികുമാർ,ജാനു കാഞ്ഞിരംകുളം,വേദി സെക്രട്ടറി വിജേഷ് ആഴിമല എന്നിവർ കവിതകൾ ചൊല്ലി