തിരുവനന്തപുരം : സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തെ തുടർന്ന് ആൽത്തറ ജംഗ്ഷൻ മുതൽ വിമെൻസ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിൽ ഞായറാഴ്ച വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.ആൽത്തറ ജംഗ്ഷനിൽ നിന്ന് എസ്.എം.സി വരെയും.വഴുതക്കാട് ജംഗ്ഷൻ മുതൽ വിമെൻസ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനഗതാഗതം അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വെള്ളയമ്പലത്തു നിന്നും മേട്ടുക്കട,തൈക്കാട്, തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം,മ്യൂസിയം,പബ്ലിക് ലൈബ്രറി, പഞ്ചാപുര. ബേക്കറി, ഫ്‌ളൈ ഓവർ, പനവിള,മോഡൽ സ്‌കൂൾ വഴി പോകണം.വെള്ളയമ്പലത്തു നിന്ന് ജഗതി, ഇടപ്പഴിഞ്ഞി, എസ്.എം.സി, വഴുതക്കാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ശാസ്തമംഗലം,കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴിയോ, വെള്ളയമ്പലം, മ്യൂസിയം,നന്ദാവനം,ബേക്കറി ജംഗ്ഷൻ വഴിയോ പോകണം.തമ്പാനൂർ,ഫ്‌ളൈ ഓവർ ഭാഗത്തു നിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ,മോഡൽ സ്‌കൂൾ, ബേക്കറി ഫ്‌ളൈ ഓവർ,പാളയം,മ്യൂസിയം വഴിയും ഇടപ്പഴിഞ്ഞി,എസ്.എം.സി,വഴുതക്കാടു ഭാഗങ്ങളിൽ നിന്ന് ബേക്കറി ജംഗ്ഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടപ്പഴിഞ്ഞി നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ജഗതി ഡി.പി.ഐ, വിമെൻസ് കോളേജ് ജംഗ്ഷൻ വഴിയും, പോകണം.വഴുതക്കാട് നിന്ന് തമ്പാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട്, ഡി.പി.ഐ, വിമെൻസ് കോളേജ് ജംഗ്ഷൻ, കലാഭവൻമണി റോഡ്,പനവിള വഴിയും പോകണം.