
ഹരിപ്പാട്: മത്സ്യബന്ധന വള്ളത്തിലെ എൻജിൻ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരിൽ അനീഷ് (കിച്ചു-28) ആണ് പിടിയിലായത്. മത്സ്യ ബന്ധന തൊഴിലാളിയായ ആറാട്ടുപുഴ വലിയഴിയിക്കൽ തുറയിൽ ചന്ദ്ര വിലാസത്തിൽ ജ്യോതിഷ്കുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 45,000 ത്തോളം രുപ വിലവരുന്ന എൻജിൻ 2021 ആഗസ്റ്റിലാണ് മോഷണം പോയത്. മോഷ്ടാവ് വിറ്റ എൻജിൻ ജ്യോതിഷ്കുമാർ തന്നെ മറ്റൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വട്ടച്ചാൽ ഭാഗത്ത് നിന്ന് പിടികൂടിയത്. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ശിവ പ്രകാശ് ടി.എസ്, എസ്.ഐ മാരായ സുധീർ ടി.കെ, ബൈജു, എ.എസ്.ഐ ശിവദാസമേനോൻ, എസ്.സി.പി.ഒ മാരായ ശ്യാം, സജീഷ്, സി.പി.ഒ മാരായ പ്രജു, രാജേഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.