sreekanteswaram-park1

തിരുവനന്തപുരം: ശബ്ദതാരാവലിയുടെ രചയിതാവ് ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ പേരിലുള്ള ശ്രീകണ്ഠേശ്വരം പാർക്കിന് ഒടുവിൽ ശാപമോക്ഷം. അറ്റകുറ്റപ്പണിയില്ലാതെ ശോചനീയാവസ്ഥയിലായ പാർക്ക് നവീകരിക്കാൻ സർക്കാർ നടപടികൾ തുടങ്ങി. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനാണ് നവീകരണച്ചുമതല.പാർക്ക് ഉടൻ പൊളിച്ചു തുടങ്ങും.നവീകരണം സംബന്ധിച്ച് ആന്റണി രാജു എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.ജൂൺ 30 ഓടെ പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകും.

സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് സൗന്ദര്യവത്കരണം നടത്തുക.1.56 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.ഇതിൽ ഒരു കോടി രൂപ സർക്കാർ വഹിക്കും.ശേഷിക്കുന്ന തുക കോർപ്പറ്റേറ്റ് എൻവയോൺമെന്റ് റെസ്‌പോൺസിബിലിറ്റി ഫണ്ടായി ലുലു ഗ്രൂപ്പ് നൽകും.

അവഗണനയുടെ വർഷങ്ങൾ

നഗരസഭയ്‌ക്കു കീഴിലുള്ള പാർക്ക് 2007 ഒാഗസ്റ്റിലാണ് തുറന്നുനൽകിയത്. 2019ൽ നഗരസഭ സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിൽ ഓപ്പൺ ജിം ആൻഡ് ചൈൽഡ് പ്ലേ എക്യുപ്മെന്റ് സ്ഥാപിച്ചു.ട്വിസ്റ്റ് സ്റ്റെപ്പിംഗ് മെഷീൻ,ഹോഴ്സ് പ്രസ് ഡബിൾ,സൈക്കിൾ,ചെസ്റ്ര് പ്രസ് ഡബിൾ തുടങ്ങിയവയൊക്കെ ഓപ്പൺ ജിമ്മിൽ സ‌ജ്ജമാക്കിയിരുന്നു.മൾട്ടി പ്ലേ സിസ്റ്റം,സിസോ,അഡ്വഞ്ചർ ക്ലൈംബർ,റോളർ സൈഡ് തുടങ്ങിയവയാണ് കുട്ടികൾക്കായി ഒരുക്കിയത്.ഇവയെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.പാർക്കിന് സമീപത്തായി ചാക്കുകളിൽ മാലിന്യം ഉപേക്ഷിച്ച നിലയിലാണ്.ഊഞ്ഞാലുകൾ നശിച്ചു.പാർക്കിലെ മണ്ഡപങ്ങളിൽ പൊടിനിറഞ്ഞ് അടുക്കാനാകാത്ത സ്ഥിതിയാണ്. പൂന്തോട്ടവും പുൽത്തകിടിയും കാടുപിടിച്ച് കിടന്നിട്ടും പാർക്ക് വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലത്രെ.ഇവിടെയുള്ള ടോയ്ലെറ്റുകളുടെ അവസ്ഥയും ദയനീയം.കാർ പാർക്കിംഗിനുള്ള ഇടമായും കംഫർട്ട് സ്റ്റേഷനായും മാത്രമാണിപ്പോൾ പാർക്ക് പ്രവർത്തിക്കുന്നത്.

പ്രതിമ വേണം

ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ പേരിൽ അറിയപ്പെടുന്ന പാ‌ർക്കിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള അനുസ്‌മരണ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഇക്കാര്യം സൂചിപ്പിച്ച് മുൻമന്ത്രി ആന്റണിരാജുവിന് നിവേദനം നൽകിയിരുന്നു.

നവീകരിക്കുമ്പോൾ


 ലൈബ്രറി
 ചിൽഡ്രൻസ് പാർക്ക്
 ജോഗിംഗിനുള്ള സൗകര്യം