
വെഞ്ഞാറമൂട് :ടിപ്പർ ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവർ പാലക്കാട് സ്വദേശി ഹമീദ്(60),സഹായി ജോർജ് ജോസഫ്(58) എന്നിവർക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ 11ന് എം.സി റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷനു സമീപത്തായിരുന്നു അപകടം. എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറും സഹായിയും ക്യാബിനുള്ളിൽ കുടുങ്ങി.വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയാഗിച്ച് ഡോർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ മനോജ്, ഷെഫീക്ക്,ഹരേഷ്,അബ്ദുൽ മുനീർ,ഹാഷിർ, അനുപ്,ഹോം ഗാർഡുമാരായ മനോജ്, സജി എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.